Breaking News
ദിസ് ഈസ് മൈ മെസേജ്'; മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയർത്തി കാട്ടി നടൻ മോഹൻലാൽ | ഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഎഫ് തംരംഗമെന്ന് പ്രതികരണംഎഫ് തംരംഗമെന്ന് പ്രതികരണം |
More

Music

31 ഗാനങ്ങളുമായി 'കൊറഗജ്ജ' വരുന്നു

വെബ് ഡെസ്ക്
Nov. 15, 2025, 1:01 p.m.
displaying all the content detail images
    പാൻ ഇന്ത്യൻ ചിത്രം "കൊറഗജ്ജ"യുടെ ഗംഭീര ഓഡിയോ ലോഞ്ച് മംഗളൂരുവിൽ വെച്ച് നടന്നു. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് വമ്പൻ തുകയ്ക്ക് സി മ്യൂസിക് സ്വന്തമാക്കി. ത്രിവിക്രമ സിനിമാസിന്റെ ബാനറിൽ ത്രിവിക്രമ സഫല്യയാണ് ചിത്രം നിർമ്മിക്കുന്നത്. സക്സസ് ഫിലിംസിന്റെ വിദ്യാധർ ഷെട്ടിയും ഈ സംരംഭത്തിന്റെ ഭാഗമാകുന്നുണ്ട്. സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുധീർ അട്ടാവർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.കർണാടകയിലെ കറാവളി ഭാഗത്തെ (തുളുനാട്ടിലെ) ദൈവാരാധനയുടെ പ്രധാന ദേവതകളിൽ ഒന്നായ കൊറഗജ്ജ ദൈവത്തിന്റെ അവിശ്വസനീയമായ കഥയാണ് ചിത്രം പറയുന്നത്. കേരളത്തിലെ മുത്തപ്പന്റെ കഥയുമായി കൊറഗജ്ജക്ക് സാമ്യത ഉണ്ട്.800വർഷങ്ങൾക്ക് മുമ്പാണ് ചിത്രത്തിന് ആസ്പദമായ കഥ നടക്കുന്നത്. കന്നട, ഹിന്ദി,തമിഴ്, തെലുങ്ക്, മലയാളം തുളു എന്നീ ആറു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഗോപി സുന്ദർ ആണ്. 31 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. യക്ഷഗാനത്തോടുകൂടി പരമ്പരാഗത രീതിയിലുള്ള ഓഡിയോ ലോഞ്ച് ആയിരുന്നു നടന്നത്. തുടർന്ന് കർണാടക സംസ്ഥാന ഗാനം ആലപിച്ചു. പ്രശസ്ത നടൻ, നിർമ്മാതാവ്, സംവിധായകനുമായ ജയ് ജഗദീഷ്,ഭാര്യ വിജയലക്ഷ്മി സിംഗ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. 650ലധികം സിനിമകളിൽ അഭിനയിച്ച ജയ് ജഗദീഷ് വർഷങ്ങൾക്കു മുമ്പ് കൊറഗജ്ജ എന്ന സിനിമയുടെ ജോലികൾ ആരംഭിച്ചു എങ്കിലും ഒരു പ്രത്യേക ഭയം കാരണം ഉപേക്ഷിക്കേണ്ടി വന്നു എന്നത് ഓർമിച്ചു. അവരുടെ ബാനറിൽ ചിത്രീകരിച്ചെങ്കിലും ചിത്രം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks