Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Crime

കരണ്ട് ബിൽ അടച്ചില്ല, ഫ്യൂസൂരിയതോടെ നഗരത്തെ ഇരുട്ടിലാക്കി യുവാവിന്റെ പ്രതികാരം

വെബ് ഡെസ്ക്
Nov. 15, 2025, 12:16 p.m.
displaying all the content detail images
    വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് വീട്ടിലെ കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചതിൽ പ്രകോപിതനായ യുവാവ് 24 ട്രാൻസ്ഫോർമറികളിലെ ഫ്യൂസുകൾ തകർത്തു. ഇതോടെ കാസർകോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇന്നലെ രാത്രി ഏകദേശം രണ്ട് മണിക്കൂറോളം വൈദ്യുതി തടസപ്പെട്ടു. കെഎസ് ഇ ബി ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചൂരി സ്വദേശി മുഹമ്മദ്‌ മുനവ്വറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.നെല്ലിക്കുന്ന്, കാസർകോട് സെക്ഷനുകളിലെ 24 ട്രാൻസ്ഫോർമറികളിലെ ഫ്യൂസുകളാണ് ഇയാൾ ഊരിയത്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളടക്കം എണ്ണായിരത്തിലധികം ഉപയോക്താക്കൾക്ക് വൈദ്യുതി വിതരണം തടസപ്പെട്ടു. കുഡ്‍ലു ചൂരി കാള്യയങ്കോട് സ്വദേശിയായ ഒരു മുഹമ്മദ്‌ മുനവ്വറിന്റെ വീട്ടിൽ 22,000 രൂപയുടെ വൈദ്യുതി ബിൽ വന്നു. ബിൽ അടയ്ക്കാനുള്ള അവസാന തീയതി കഴിഞ്ഞിട്ടും പണം അടച്ചില്ല. ഇതോടെ കെഎസ്ഇബി ജീവനക്കാർ യുവാവിന്റെ വീട്ടിലെ കണക്ഷൻ തൂണിൽ നിന്ന് വിച്ഛേദിച്ചു. പിന്നാലെ നെല്ലിക്കുന്ന് സെക്‌ഷൻ ഓഫീസിൽ എത്തിയ യുവാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തി. ബഹളമുണ്ടാക്കി ഇറങ്ങിപ്പോയി. ഇതിനുശേഷമാണ് വൈദ്യുതി മുടങ്ങിയതായി പലയിടത്തുനിന്നും പരാതികളെത്താൻ തുടങ്ങിയത്. കാസർകോട് ടൗൺ, നെല്ലിക്കുന്ന് സെക്‌ഷൻ പരിധിയിലുള്ള തളങ്കര ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ 24 ട്രാൻസ്‌ഫോമറുകളിലെ ഫ്യൂസുകളാണ് യുവാവ് തകർത്തത്. ഒരു ട്രാൻസ്‌ഫോമറിൽ ഒൻപതിലേറെ ഫ്യൂസുകളാണ് ഉണ്ടായിരുന്നത്. കെ എസ് ഇ ബി അധികൃതർ ടൗൺ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് യുവാവിനെ പിന്നീട് പോലീസ് പിടികൂടി. പൊതുമുതൽ നശിപ്പിച്ചതിനും പൊതു സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയതിനും ഇയാൾക്കെതിരെ കേസെടുത്തു.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks