ചെന്നൈയിലെ വീട്ടിൽ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ. കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും ഒപ്പം കേക്ക് മുറിച്ചാണ് താരം ജന്മദിനം ആഘോഷിച്ചത്.ചന്ദന നിറത്തിലുള്ള ഷർട്ട് ധരിച്ച് ഭാര്യ സുചിത്രയ്ക്കൊപ്പം പുഞ്ചിരിച്ചു നിൽക്കുന്ന മോഹൻലാലിന്റെ ചിത്രം ആലേഖനം ചെയ്തതായിരുന്നു പിറന്നാൾ കേക്ക്. സുഹൃത്ത് സമീർ ഹംസയും ഒപ്പമുണ്ടായിരുന്നു.മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ പിറന്നാൾ ആരാധകരും സഹ പ്രവർത്തകരും ചേർന്ന് ആഘോഷമാക്കി. രാത്രി കൃത്യം 12 മണിക്കു തന്നെ മോഹൻലാലിന് മമ്മൂട്ടിയുടെ പിറന്നാൾ ആശംസകൾ എത്തി.