Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Pravasi

യുഎഇ സന്ദർശക വീസ; പരിശോധന കർശനം, ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നെത്തിയവരെ തടഞ്ഞുവച്ചു.

വെബ് ഡെസ്ക്
May 22, 2024, 4:55 p.m.
displaying all the content detail images
    ദുബായ് - സന്ദർശക വീസയിൽ ജോലി തേടിയെത്തുന്നവരെ കണ്ടെത്താൻ യുഎഇയിലെ വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ വിഭാഗം പരിശോധന കർശനമാക്കി. കൃത്യമായ യാത്രാ രേഖകൾ ഇല്ലാത്തതിനാൽ ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നെത്തിയ നൂറു കണക്കിനാളുകളെ കഴിഞ്ഞ ദിവസം ദുബായ് വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരുന്നു. 1. സന്ദർശക വീസയിൽ എത്തുന്നവർ സന്ദർശന ലക്ഷ്യം, താമസ സ്ഥലം, ചെലവഴിക്കാനുള്ള പണം എന്നിവയെക്കുറിച്ചു വിമാനത്താവളങ്ങളിൽ ചോദിക്കും. വ്യക്തമായി ഉത്തരം പറയാത്തവർക്കു വിമാനത്താവളത്തിനു പുറത്തു കടക്കാനാവില്ല. 2. സന്ദർശക, വിനോദ സഞ്ചാര വീസകളിൽ എത്തുന്നവർക്കു ജോലി ചെയ്യാൻ അനുവാദം ഇല്ല. റിക്രൂട്മെന്റ് ഏജൻസിയും ട്രാവൽ ഏജൻസിയും സന്ദർശക വീസയി‍ൽ ജോലി ഉറപ്പു നൽകിയാലും അതു നിയമവിരുദ്ധമാണ്. 3. തൊഴിൽ വീസയിൽ വരുന്നവർ എൻട്രി പെർമിറ്റിൽ യുഎഇയിൽ എത്തി ജോലിയിൽ ചേരാൻ ആവശ്യമായ വീസ നടപടികൾ പൂർത്തിയാക്കുകയാണു വേണ്ടത്. 4. സന്ദർശക വീസയിൽ വരുന്നവരുടെ ലക്ഷ്യം വിനോദ സഞ്ചാരമാണെങ്കിൽ താമസിക്കുന്ന ഹോട്ടലിന്റെ വിവരം, മടക്ക ടിക്കറ്റ്, രാജ്യത്തു ചെലവഴിക്കാൻ പണം എന്നിവ കരുതണം. 5. ബന്ധുവിനെയോ സുഹൃത്തിനെയോ സന്ദർശിക്കാനാണു വരുന്നതെങ്കിൽ ഇവരുടെ വീസയുടെ പകർപ്പ്, പാസ്പോർട്ടിന്റെ പകർപ്പ്, വിലാസം, ഫോൺ നമ്പർ എന്നിവ കരുതണം. താമസ സ്ഥലത്തിന്റെ വിവരങ്ങളും പറയണം.
    None
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks