Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Politics

കൊച്ചിയുടെ അമരത്തേക്ക് ആര്? വനിതാ മേയറെ തെരഞ്ഞെടുക്കാൻ തിരക്കിട്ട ചർച്ചകൾ; ആരാകും മൂന്നാമത്തെ വനിതാ മേയർ?

വെബ് ഡെസ്ക്
Nov. 7, 2025, 10:30 a.m.
displaying all the content detail images
    കൊച്ചി കോർപ്പറേഷനിൽ മേയർ വനിതയാകുമെന്നുറപ്പിച്ചതോടെ തിരക്കിട്ട ചർച്ചകളിൽ മുന്നണികൾ. മേയർ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന സ്ഥാനാർത്ഥികളുടെ നീണ്ട നിര തന്നെയാകും യുഡിഎഫ് ക്യാമ്പിന്റെ കരുത്തും പ്രതിസന്ധിയും. മേയർ സ്ഥാനത്തേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയോ, പാർട്ടി നേതാക്കളോ എന്ന ചർച്ചകൾ എൽഡിഎഫിലും നടക്കുന്നുണ്ട്. 2005ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി എത്തിയ മേഴ്സി വില്യംസ് ആയിരുന്നു കൊച്ചിയുടെ ആദ്യ വനിതാ മേയർ. പിന്നെ 2015ൽ സൗമിനി ജെയിൻ. ആരാകും കൊച്ചിയുടെ മൂന്നാമത്തെ വനിതാ മേയർ എന്ന് കാത്തിരിക്കുകയാണ് നാട്ടുകാർ.പറഞ്ഞുകേൾക്കുന്ന പേരുകൾ പലതുണ്ടെങ്കിലും എൽഡിഎഫും യുഡിഎഫും ഇതുവരെ ഒറ്റപ്പേരിലേക്ക് എത്തിയിട്ടില്ല. മേയർ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന നേതാക്കളുടെ നീണ്ട നിര തന്നെയുണ്ട് യുഡിഎഫിൽ. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, മുൻ മേയർ സൗമിനി ജെയിൻ, മഹിള കോൺഗ്രസ് നേതാവ് അഡ്വ. മിനി മോള്‍, മുൻ കൗൺസിലർ ഷൈനി മാത്യു. അങ്ങനെ നീളുന്നു സാധ്യത ലിസ്റ്റ്. ലിസ്റ്റ് വലുതാണെങ്കിലും ദീപ്തി മേരി വര്‍ഗീസിന് തന്നെയാകും പ്രഥമ പരിഗണന. സൗമിനി ജെയിനിനെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പിനെ നേരിടണമെന്ന ആവശ്യവും കോൺഗ്രസ് ക്യാമ്പിൽ ഉയരുന്നുണ്ട്. സെന്‍റ് തെരേസാസ് കോളേജ് കോളേജ് അധ്യാപികയായി വിരമിച്ച മേഴ്സി വില്യംസിനെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി ജയിപ്പിച്ചാണ് സിപിഎം 2005ൽ മേയർ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. ഇക്കുറി അഭിമാന പദ്ധതികൾ മുൻനിർത്തി വോട്ടുതേടുന്ന സിപിഎം ഭരണം നിലനിർത്താൻ മേയർ സ്ഥാനത്തേക്ക് സ്വതന്ത്രയെ കൊണ്ടുവരുമോയെന്നതാണ് കൗതുകം. ഇടപ്പള്ളിയിൽ നിന്നുള്ള കൗൺസിലർ ദീപ വർമ, കൊച്ചി ഏരിയ സെക്രട്ടറി പി.എസ്.രാജം, അധ്യാപികയായ ഡോ. പൂർണിമ നാരായണൻ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks