Breaking News
എറണാകുളം പെരുമ്പാവൂരിൽ ടണലിൽ കുടുങ്ങി ഇതരസംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം | സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് | ശബരിമല സ്വർണക്കൊള്ളയിൽ ഉദ്യോഗസ്ഥരെ പഴിച്ച് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത്. | പിഎം ശ്രീയിൽ എതിര്‍പ്പ് ശക്തമാക്കാൻ സിപിഐ; ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാനുള്ള കുറുക്കുവഴിയെന്ന് ബിനോയ് വിശ്വം | രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലെത്തി ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദർശനം പൂർത്തിയാക്കിയിരിക്കുന്നത് | പറമ്പിലേക്ക് പാമ്പ് കയറിയെന്ന് പറഞ്ഞ് വീട്ടിലേക്കെത്തി, വിവരമറിഞ്ഞ് പുറത്തേക്കിറങ്ങിയ വയോധികയുടെ മാല കവർന്ന് യുവാവ് | മലപ്പുറത്ത് വീട്ടിനകത്ത് കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ വീടിനുള്ളിൽ കയറി കടിച്ചു | ട്രംപ്, പുടിനുമായി ബുഡപെസ്റ്റിൽ വച്ചുള്ള കൂടിക്കാഴ്ച ഉടനുണ്ടാവില്ല | കുതിച്ചുയർന്ന് അമീബിക്ക് മസ്തിഷ്ക ജ്വര രോഗികളുടെ എണ്ണം, എങ്ങുമെത്താതെ ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനം | തൃശൂർ സ്വദേശി ഒമാനിൽ നിന്നെത്തിയത് ഒരു കിലോ എംഡിഎംഎയുമായി | ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ല; പ്രതിസന്ധിയിൽ അമേരിക്ക | അട്ടപ്പാടിയിൽ മൂന്നേക്കറോളം ഭൂമിക്ക് തണ്ടപ്പേർ കിട്ടാത്തതിൽ മനംനൊന്ത് കർഷകൻ കൃഷ്‌ണസ്വാമി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. | സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ജാ​ഗ്രത പാലിക്കണം, 2 ജില്ലയൊഴികെ എല്ലായിടത്തും യെല്ലോ അലർട്ട് | ബെഞ്ചമിൻ നെതന്യാഹു കാനഡയുടെ മണ്ണിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് മാർക്ക് കാർണി |

Technology

വിൻഡോസിനും മാകിനും ലഭ്യമായിരുന്ന മെസഞ്ചർ ഡെസ്ക്ടോപ്പ് ആപ്പ് നിർത്തലാക്കാനൊരുങ്ങി മെറ്റ.

വെബ് ഡെസ്ക്
Oct. 21, 2025, 4:37 p.m.
displaying all the content detail images
    വിൻഡോസിനും മാകിനും ലഭ്യമായിരുന്ന മെസഞ്ചർ ഡെസ്ക്ടോപ്പ് ആപ്പ് നിർത്തലാക്കാനൊരുങ്ങി മെറ്റ. 2025 ഡിസംബർ മുതൽ സേവനം അവസാനിപ്പിക്കും. ഇതിന് ശേഷം ഉപയോക്താക്കൾക്ക് ലോഗിൻ ചെയ്യാൻ സാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.സേവനങ്ങൾ അവസാനിച്ചതിന് ശേഷം സന്ദേശങ്ങൾ അയക്കുന്നതിനും സ്വീകരിക്കുന്നതിനുമായി ഉപയോക്താക്കളെ വെബ്‌സൈറ്റിലേക്ക് തന്നെ ഓട്ടോമാറ്റിക്കായി റീഡയറക്ട്ട് ചെയ്യും. മെറ്റ സപ്പോർട്ട് പേജാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. മാകിനെ കുറിച്ച് മാത്രമാണ് അവർ ഇതിൽ വിശദീകരിക്കുന്നതെങ്കിലും വിൻഡോസിലും മാകിലുമുള്ള മെസഞ്ചറിന്‍റെ സ്റ്റാൻഡ്-എലോൺ ഡെസ്‌ക്‌ടോപ്പ് ആപ്പുകൾ നിർത്തലാക്കുന്നതായി മെറ്റ സ്ഥിരീകരിച്ചിട്ടുണ്ട്.ഉപയോക്താക്കളുടെ ചാറ്റ് ഹിസ്റ്ററി സ്റ്റോർ ചെയ്യുന്നതിനായുള്ള ശ്രമങ്ങളും മെറ്റ തുടങ്ങിയിട്ടുണ്ട്. ഇതിനായി ‘സെക്യൂർ സ്റ്റോറേജ്’ ആക്ടീവ് ആക്കാനും കമ്പനി നിർദ്ദേശിക്കുന്നു. മെസ്സഞ്ചർ ആപ്പ് നിലവിൽ ഉപയോഗിക്കുന്നവർക്ക് സേവനങ്ങൾ നിലയ്ക്കുന്നതിന് മുൻപ് ഒരു ഇൻ-ആപ്പ് അറിയിപ്പ് ലഭിക്കും. അതിന് ശേഷം 60 ദിവസം വരെ ആപ്പ് ഉപയോഗിക്കാവുന്നതാണ്. പിന്നീട് മെസ്സഞ്ചർ പ്രവർത്തനരഹിതമാവുകയും അൺഇൻസ്റ്റാൾ ചെയ്യാനായി മുന്നറിയിപ്പ് ലഭിക്കുകയും ചെയ്യുമെന്നും കമ്പനി പറയുന്നു.
    .
image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks