Breaking News
ലൈംഗിക അതിക്രമ കേസില്‍ രഞ്ജിത്ത് ജയിലില്‍; 'കള്ളക്കേസാണെന്ന് തെളിയും'; ജയിലിലേക്ക് കയറുന്നതിനിടെ പ്രതികരിച്ച് രഞ്ജിത്ത് | ഏപ്രിൽ ഫൂൾ അല്ല! മണിക്കൂറുകൾക്കുള്ളിൽ ഒരു പവൻ സ്വർണത്തിന് കൂടിയത് 1440 രൂപ; ഇന്നത്തെ നിരക്കറിയാം | ക്ഷാമത്തിന് പിന്നാലെ പാചകവാതകത്തിന് തീവില; വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി, 19 കിലോ സിലിണ്ടറിന് കൂട്ടിയത് 195 രൂപ 50 പൈസ | കേസുകാട്ടി തന്നെ ഭയപ്പെടുത്തേണ്ടെന്ന് ബി ഗോപാലകൃഷ്ണൻ; 'തൂക്കിക്കൊന്നാലും എടുത്ത നിലപാട് നിലപാടായി തുടരും' | രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയ ഇന്ന് മുതൽ, സെൽഫ് എന്യൂമറേഷൻ എങ്ങനെ ചെയ്യാം; സമ്പൂർണ വിവരങ്ങൾ അറിയാം | ഒറ്റയടിക്ക് ലിറ്ററിന് 11 രൂപ കൂട്ടി ഇന്ത്യൻ ഓയിൽ; പെട്രോൾ എക്‌സ്‌പി 100 വിലയിൽ വൻ കുതിപ്പ് |
More

Politics

ബിഹാറില്‍ ആകെ 243 മണ്ഡലങ്ങള്‍, മഹാസഖ്യത്തിന് 249 സ്ഥാനാർത്ഥികള്‍, ആർജെഡിക്ക് പിടിവാശിയെന്ന് കോൺഗ്രസ്

വെബ് ഡെസ്ക്
Oct. 21, 2025, 12:47 p.m.
displaying all the content detail images
    ബീഹാറിലെ സഖ്യത്തിൽ കല്ലുകടിക്കിടയാക്കിയത് ആർജെഡിയുടെ പിടിവാശിയെന്ന് കോൺഗ്രസ് വൃത്തങ്ങൾ. കോൺഗ്രസിന് നല്കിയ ചില സീറ്റുകളിലും ആർജെഡി പേരുകൾ നിർദ്ദേശിച്ചു. 'വിഐപി'യെ മുന്നണിയിൽ നിറുത്തിയതും രാഹുൽ ഗാന്ധി കർശന നിലപാട് എടുത്തത് കൊണ്ടാണ്. സൗഹൃദ മത്സരം ചില സ്ഥലങ്ങളിൽ നല്ലതെന്ന് ആർജെഡി അറിയിച്ചു. വ്യാഴാഴ്ച സഖ്യനേതാക്കൾ സംയുക്ത വാർത്താസമ്മേളനം നടത്തും. ബിഹാറില്‍ ആകെ 243 മണ്ഡലങ്ങളാണുള്ളത്. മഹാസഖ്യത്തിന് 249 സ്ഥാനാർത്ഥികളുണ്ട്. ധാരണ തെറ്റിച്ചുള്ള പ്രഖ്യാപനമാണ് മണ്ഡലങ്ങളുടെ എണ്ണത്തിനപ്പുറം സ്ഥാനാർത്ഥികൾക്ക് വഴിവച്ചത്.അതിനിടെ മത്സരത്തിൽ നിന്ന് ജെ എംഎം പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ചു. മത്സരിക്കാനില്ലെന്ന് ഹേമന്ത് സോറൻ വ്യക്തമാക്കി. കോൺഗ്രസ് ആർജെഡി ഗൂഢാലോചനയിൽ പുറത്താകുന്നുവെന്നും സോറൻ പറഞ്ഞു. മഹാസഖ്യത്തോട് ഇടഞ്ഞ് 6 സീറ്റുകളിൽ മത്സരിക്കുമെന്ന് അദ്ദേൈഹം പ്രഖ്യാപിച്ചിരുന്നു. പ്രത്യാഘാതം ദേശീയ തലത്തിലുണ്ടാകുമെന്ന് ജെ എംഎം മുന്നറിയിപ്പ് നല്‍കി
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks