ജെൻ സി പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയുടെ രാജിയ്ക്ക് പിന്നാലെ നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയാകാൻ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി. രാജ്യത്തിന്റെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി 5,000-ത്തിലധികം യുവാക്കൾ ഒരു വെർച്വൽ മീറ്റിംഗിൽ പങ്കെടുത്തു. ഒലി രാജിവെച്ചതിനെ തുടർന്ന് സൈന്യമാണ് രാജ്യത്തിൻ്റെ ക്രമസമാധാനം നിയന്ത്രിക്കുന്നത്.
    സുശീല കർക്കിയെ പ്രധാനമന്ത്രിയാക്കണമെന്നാണ് പ്രതിഷേധക്കാരുടേയും ആവശ്യം. രാജ്യത്തെ നയിക്കാൻ താൻ തയ്യാറാണെന്ന് സുശീല കർക്കി അറിയിച്ചിട്ടുണ്ട്.