Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Agriculture

വീട്ടിൽ ജൈവകൃഷി ചെയ്യുമ്പോൾ ചെയ്യാവുന്ന ജൈവ കീടനിയന്ത്രണ രീതികൾ

വെബ് ഡെസ്ക്
Sept. 4, 2025, 12:35 p.m.
displaying all the content detail images
    പച്ചമുളകിൽ കാണുന്ന ഇലമുരടിപ്പ് ഒഴിവാക്കാൻ കഞ്ഞിവെള്ളത്തിൽ ചാരം കലക്കി ചെടികളിൽ ഒഴിച്ചു കൊടുക്കാം.അടുക്കള തോട്ടത്തിൽ നിന്ന് നല്ല വിളവ് കിട്ടണമെങ്കിൽ നല്ല പരിപാലനം നൽകണം. മണ്ണിലൂടെ പകരുന്ന രോഗങ്ങളുടെ കാലം കൂടിയാണ് മഴക്കാലം. ബാകടീരിയൽ വാട്ടം, ദ്രുതവാട്ടം, കരിവള്ളിക്കേട്, ഇലപ്പുള്ളി എന്നിവ പ്രധാനം. ട്രൈക്കോഡെർമ ചേർത്തു സമ്പുഷ്ടീകരിച്ച ജൈവവളം അടിസ്‌ഥാന വളമായി നൽകിയാൽ ഈ രോഗങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാം. ഒരു സെന്റിന് 100 കിലോ വേണ്ടി വരും. അടിവളമായി നൽകാൻ കഴിഞ്ഞില്ലെങ്കിൽ പല തവണയായി മേൽവളമായും നൽകാം. കേരള കാർഷിക സർവകലാശാലാകേന്ദ്രങ്ങളിൽ ട്രൈക്കോഡെർമ ലഭ്യമാണ്. 100 കിലോ ഉണങ്ങിപ്പൊടിഞ്ഞ കാലിവളത്തിൽ ഒരു കിലോ ട്രൈക്കോഡെർമ ചേർത്തു നന്നായി ഇളക്കി ചെറുതായി നനച്ച് വീണ്ടും ഇളക്കി തണലിൽ നനഞ്ഞ ചണച്ചാക്കു കൊണ്ടു മൂടിയിടാം. 3 ദിവസത്തിലൊരിക്കൽ ചെറുതായി നനച്ച് വിണ്ടും ഇളക്കി മൂടി വയ്ക്കണം. രണ്ടാഴ്ച്‌ച കൊണ്ട് ട്രൈക്കോഡെർമ എന്ന കുമിളിൻ്റെ പച്ചനിറത്തിലുള്ള പൂപ്പൽ വളർന്നിരിക്കും. നെല്ലു കുത്തുന്ന മില്ലിൽനിന്നു ലഭിക്കുന്ന ഉമിച്ചാരം രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന സിലിക്കോൺ അടങ്ങിയതായതിനാൽ അടുക്കളത്തോട്ടത്തിൽ സമൃദ്ധമായി ഉപയോഗിക്കാം. അടിസ്‌ഥാനവളത്തോടൊപ്പം സെന്റൊന്നിന് 50 കിലോ വരെ ചേർക്കാം.
    വിളകളുടെ ആരോഗ്യം ഉറപ്പു വരുത്താൻ ആഴ്‌ചയിലൊരിക്കൽ എഗ് അമിനോ ആസിഡ്, ഫിഷ് അമിനോ ആസിഡ്, ജൈവ സ്ലറി, ഹരിതകഷായം എന്നിവ മാറി മാറി തളിക്കാം. അടുക്കളത്തോട്ടത്തെ നശിപ്പിക്കുന്ന പച്ചത്തുള്ളൻ, മുഞ്ഞ എന്നിവയെ നശിപ്പിക്കാൻ വേപ്പെണ്ണ എമൽഷൻ ആഴ്‌യിലൊരിക്കൽ തളിക്കാം. ഇലയുടെ അടിയിൽ കാണുന്ന വെള്ളീച്ചയെ നിയന്ത്രിക്കുന്നതിന് മഞ്ഞക്കെണി അവിടവിടെയായി തൂക്കുക. പയറിലെ ചാഴിയെ അകറ്റാനുള്ള വെളിച്ചക്കെണിയായി പന്തം വൈകുന്നേരം 6 മുതൽ 7 മണി വരെ വയ്ക്കാം. മിത്രകീടമായ ചിലന്തികളുണ്ടെങ്കിൽ നിയന്ത്രണം എളുപ്പമാക്കാം. ഇതിനായി പുതയെന്ന നിലയിൽ വൈക്കോൽ നിക്ഷേപിക്കാം. പാവലും പടവലവും കൃഷി ചെയ്യുമ്പോൾ പന്തലിൽ തന്നെ വൈക്കോൽ വച്ചു കൊടുക്കാം.
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks