Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Cinema

‘സുമതി വളവ്’ സിനിമക്കെതിരെ സംഘടിത സൈബർ ആക്രമണം നടക്കുന്നതായി പരാതി

വെബ് ഡെസ്ക്
Aug. 5, 2025, 12:04 p.m.
displaying all the content detail images
    മലയാള സിനിമയിലെ പുതിയ ചർച്ചാവിഷയമായി ‘സുമതി വളവ്’. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം. എന്നാൽ ‘സുമതി വളവ്’ സോഷ്യൽ മീഡിയയിൽ കടുത്ത ഡീഗ്രേഡിംഗ് ക്യാമ്പയിനുകൾക്ക് ഇരയാവുന്നുവെന്നാണ് അണിയറപ്രവർത്തകർ ഉന്നയിക്കുന്ന ആരോപണം. ‘മാളികപ്പുറം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ വിഷ്ണു ശശി ശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും ഒരുമിച്ച ഈ ഫാമിലി ഹൊറർ ചിത്രത്തിന് ബോക്സ് ഓഫീസിൽ പത്ത് കോടിക്ക് അടുത്ത് കളക്ഷൻ നേടാൻ സാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
    അർജുൻ അശോകൻ നായകനായെത്തുന്ന ‘സുമതി വളവ്’ പ്രേക്ഷകരുടെ ഇടയിൽ സ്വീകാര്യത നേടുന്നതിനിടയിൽ മനപ്പൂർവ്വം സിനിമയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ഇതിനെതിരെ സൈബർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സിനിമയെ മാത്രമല്ല അണിയറപ്രവർത്തകരുടെ കുടുംബത്തെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും അധിക്ഷേപിക്കുന്നുവെന്നും ആരോപണമുണ്ട്.വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ‘മാളികപ്പുറം’ എന്ന സിനിമയുടെ റിലീസ് സമയത്തും സമാനമായ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നേരിട്ടിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോൾ ‘സുമതി വളവി’ന്റെ കാര്യത്തിൽ നടക്കുന്നതെന്നും അണിയറപ്രവർത്തകർ പറയുന്നു. അന്ന് തുടങ്ങിയ ഹേറ്റ് ക്യാമ്പയിൻ ഇപ്പോഴും തുടരുന്നുവെന്ന് വിഷ്ണു ശശി ശങ്കർ വ്യക്തമാക്കി. സിനിമയെ തകർക്കാൻ സംഘടിത ശ്രമം നടക്കുന്നുവെന്നും ഇതിനെതിരെ മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകുമെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള അറിയിച്ചു. ഗോകുലം ഗോപാലനും മുരളി കുന്നുംപുറത്തും ചേർന്നാണ് ‘സുമതി വളവ്’ നിർമ്മിച്ചിരിക്കുന്നത്. മികച്ച കളക്ഷൻ നേടുന്ന സിനിമയെ ഡീഗ്രേഡ് ചെയ്യാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks