Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Kerala

മലപ്പുറം വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; പത്തോളം പേർക്കെതിരെ പരാതി

വെബ് ഡെസ്ക്
Aug. 4, 2025, 11:45 a.m.
displaying all the content detail images
    മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റതായി പരാതി. ഇരിമ്പിളിയം ജി.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥിയായ റഷീദിനാണ് മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റത്. പത്തോളം വരുന്ന വിദ്യാർത്ഥികൾ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
    ഇരുമ്പ് വടി ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് മർദ്ദനമെന്ന് റഷീദിൻ്റെ കുടുംബം ആരോപിക്കുന്നു. മർദ്ദനത്തിൽ റഷീദിൻ്റെ കണ്ണിനും മറ്റ് ശരീരഭാഗങ്ങൾക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥിയെ വളാഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ റഷീദ് ചികിത്സയിലാണ്.സംഭവത്തെക്കുറിച്ച് വളാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യക്തിപരമായ തർക്കങ്ങളാണോ മർദ്ദനത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. വിദ്യാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വിദ്യാർത്ഥികൾക്കിടയിലെ ഇത്തരം അക്രമങ്ങൾ തുടർ സംഭവമായിക്കൊണ്ടിരിക്കുകയാണ്.
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks