കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ ഫനീന്ദ്ര കുമാർ ആണ്. സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'ജെഎസ്കെ'യ്ക്കുണ്ട്.
ഷാജി കൈലാസിന്റെ സംവിധാനത്തിൽ 2006 ൽ പുറത്തിറങ്ങിയ ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിലായിരുന്നു സുരേഷ് ഗോപി ഏറ്റവും അവസാനമായി വക്കീൽ വേഷം അണിഞ്ഞത്. ചിത്രത്തിന്റെതായി നേരത്തെ തന്നെ പുറത്ത് ഇറങ്ങിയിരുന്ന മോഷൻ പോസ്റ്ററും ടീസറും ഏറെ അഭിപ്രായം നേടിയിരുന്നു.
    സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഒരു മാസ് പ്ലേ ആയിരിക്കും ചിത്രമെന്നും ഫാമിലി ഓഡിയൻസിനെയും യൂത്ത് ഓഡിയൻസിനെയും ഒരുപോലെ സ്വാധീനിക്കാൻ കഴിവുള്ള ഒന്നായിരിക്കും ചിത്രമെന്നുമൊക്കെയാണ് ടീസർ കണ്ട പ്രേക്ഷകർ അഭിപ്രായം പറഞ്ഞിരിക്കുന്നത്. അതോടൊപ്പം ചിന്താമണി കൊലക്കേസ് എന്ന സിനിമയുമായാണ് പ്രേക്ഷകർ ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയെ താരതമ്യം ചെയ്യുന്നത്. ചിത്രം ചിന്താമണി കൊലക്കേസിനെ ഓർമ്മപ്പെടുത്തുന്നു എന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത്.