ചില സിനിമകൾ ഒരിക്കൽ കണ്ടു കഴിഞ്ഞാൽ രണ്ടാമതൊരു വട്ടം കൂടി കാണാൻ നമുക്ക് ധൈര്യം പോരാതെ വരും. അത്രയധികം ആ സിനിമ നമ്മളെ ഇമോഷണലി ബാധിച്ചിരിക്കും. ദിവസങ്ങളോളം ആ ചിത്രം നമ്മുടെ മനസിനെ വല്ലാതെ വേട്ടയാടിക്കൊണ്ടിരിക്കും. അത്തരമൊരു ചിത്രമായിരുന്നു 2022 ജൂൺ 10 ന് റീലിസ് ചെയ്ത 777 ചാർലി. രക്ഷിത് ഷെട്ടി നായകനായെത്തിയ ചിത്രം സംവിധാനം ചെയ്തത് കിരൺരാജ് ആയിരുന്നു.
    രക്ഷിത് ഷെട്ടി തന്നെയായിരുന്നു ചിത്രം നിർമിച്ചതും. ചാർലി എന്ന നായക്കുട്ടി തെന്നിന്ത്യയൊട്ടാകെയുള്ള സിനിമാ പ്രേക്ഷകരുടെ മനം കവർന്നിട്ട് ഇന്നേക്ക് മൂന്ന് വർഷം തികഞ്ഞിരിക്കുകയാണ്.
ഇപ്പോഴിതാ ചിത്രത്തിലെ നായകൻ രക്ഷിത് ഷെട്ടി എക്സിൽ പങ്കുവച്ചിരിക്കുന്ന കുറിപ്പാണിപ്പോൾ ശ്രദ്ധേയമാകുന്നത്.