ആരാധകർ ആവേശത്തോടെ കാത്തിരുന്ന മണിരത്നം – കമൽഹാസൻ ചിത്രം തഗ് ലൈഫിന്റെ ട്രെയിലർ പുറത്ത്. മാസും ക്ലാസും ചേർന്ന മിന്നും പ്രകടനമാണ് ട്രെയിലറിൽ കാണാനാകുന്നത്. പ്രേക്ഷകർ ഒരു വിഷ്വൽ ട്രീറ്റ് തന്നെയാകും സിനിമ എന്ന് ഉറപ്പിക്കാനാകും വിധമാണ് ചിത്രീകരണം.
    ഉലകനായകൻ കമൽഹാസനും ഹിറ്റ് മേക്കർ മണിരത്നവും 37 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്നു എന്നതാണ് തഗ് ലൈഫിന്റെ ഏറ്റവും വലിയ ഹൈപ്പ്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും അത്യധികം ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.ജൂൺ 5–ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.