ചിത്രത്തിന്റെ വിതരണക്കാരായ ആശീർവാദ് സിനിമാസ് ആണ് വിവരം അറിയിച്ചത്. ഫേസ്ബുക്കിലൂടെയാണ് ഔദ്യോഗികമായി വിവരം അറിയിച്ചത്. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ‘തുടരും’ നേട്ടം സ്വന്തമാക്കിയത്.
    മറികടക്കാൻ ഇനി റെക്കോർഡുകൾ ഒന്നും ബാക്കിയില്ലെന്ന കുറിപ്പോടെയാണ് ആശീർവാദ് സിനിമാസ് അപ്ഡേറ്റ് പങ്കുവെച്ചത്. 2016-ൽ പുറത്തിറങ്ങിയ മോഹൻലാൽ- വൈശാഖ് ചിത്രം ‘പുലിമുരുകനെ’ മറികടന്നാണ് 2023-ൽ പ്രദർശനത്തിനെത്തിയ ‘2018’ കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായത്. 89 കോടിയിലേറെ രൂപയാണ് 2018 കേരളത്തിൽനിന്ന് മാത്രം നേടിയത്. ആഗോള കളക്ഷനിൽ 250-കോടി പിന്നിട്ടിട്ടും കേരളത്തിൽ ‘2018’-നെ മറികടക്കാൻ മോഹൻലാൽ- പൃഥ്വിരാജ് ചിത്രത്തിന് സാധിച്ചിരുന്നില്ല.