മെയ് രണ്ടിന് പ്രദർശനത്തിനെത്തുന്ന ചിത്രം ഉർവ്വശിയുടെ ഭർത്താവ് ശിവപ്രസാദ് കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്നു. ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയെ അവതരിപ്പിക്കുന്നത് ഉർവ്വശി തന്നെയാണ്.
സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറേ പ്രാധാന്യം നൽകി അവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന ഒരു പാൻ പഞ്ചായത്ത് സിനിമയാണ് ‘എൽ ജഗദ്മ്മ ഏഴാം ക്ലാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ് ‘.
    കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്,ജയൻ ചേർത്തല,കലാഭവൻ പ്രജോദ്,രാജേഷ് ശർമ്മ,കിഷോർ, നോബി,വി കെ ബൈജു,പി ആർ പ്രദീപ്,രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്,ഇന്ദുലേഖ, എന്നിവരോടൊപ്പം അമ്പതിലധികം പുതുമുഖങ്ങൾ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അനിൽ നായർ ഛായാഗ്രഹണം നിർവഹിക്കുന്നു.ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു.