ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഒത്തുചേരലിനു സാക്ഷ്യം വഹിക്കുകയാണ് തമിഴ് സിനിമാ ലോകം. ‘ജവാൻ’ എന്ന
ബ്ലോക്ബസ്റ്റർ ചിത്രത്തിനുശേഷം അറ്റ്‍ലി സംവിധാനം െചയ്യുന്ന സിനിമയിൽ അല്ലു അർജുൻ നായകനാകുന്നു. സൺ പിക്ചേഴ്സ് ആണ് നിര്‍മാണം. അല്ലു അർജുന്റെ പിറന്നാൾ ദിനത്തിലാണ് ഈ ബ്രഹ്മാണ്ഡ സിനിമയുടെ പ്രഖ്യാപനം നടന്നിരിക്കുന്നത്.
    അറ്റ്ലീ ഇതുവരെ ചെയ്ത ജോണറുകളിൽ വ്യത്യസ്തമായ ഈ ചിത്രം ആഗോള പ്രേക്ഷകരെ ആകർഷിക്കുമെന്നുറപ്പാണ്. സൂപ്പർഹീറോയായി അല്ലു എത്തുമെന്നും റിപ്പോർട്ട് ഉണ്ട്. അല്ലു അർജുന്റെ ഇരുപത്തിരണ്ടാമത്തെ ചിത്രവും അറ്റ്ലിയുടെ ആറാമത്തെ ചിത്രവുമാണിത്. പിആർഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.