ചിത്രം 250 കോടി ഗ്രോസ് നേടിയെന്ന പ്രഖ്യാപനത്തിന് പിന്നാലെ മൂന്ന് പ്രധാനപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തുന്ന ഫോട്ടോകളാണ് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ പങ്കുവച്ചത്.
പടം 250 കോടി കളക്ഷന്‍ ചിത്രം നേടിയതിന്‍റെ സന്തോഷമാണ് അണിയറക്കാര്‍ക്കൊപ്പമുള്ള ചിത്രം ആന്‍റണി പങ്കിട്ടതിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ട്.
.
   
അതേ സമയം മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഗ്രോസ് കളക്ഷന്‍ ഇപ്പോള്‍ എമ്പുരാന്‍റെ പേരിലാണ്. ഏറ്റവും വലിയ ഓപണിംഗില്‍ നിന്ന് തുടങ്ങി ഏറ്റവും വേഗത്തില്‍ 100, 200 കോടി ക്ലബ്ബുകളില്‍ ഇടംപിടിച്ചതും ഈ ചിത്രമാണ്. പല വിദേശ മാര്‍ക്കറ്റുകളിലും റെക്കോര്‍ഡ് കളക്ഷനും എമ്പുരാൻ നേടി.