Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Cinema

‘പഗിട കളി’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

വെബ് ഡെസ്ക്
March 14, 2026, 12:30 p.m.
displaying all the content detail images
    പൂർണമായും ഐഫോണിൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗോടെ ഒരുങ്ങുന്ന സസ്പെൻസ് ത്രില്ലർ ചിത്രം ‘പഗിട കളി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘പണി’ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.ദേവസൂര്യ, ടിറ്റോ വിൽസൺ, രഞ്ജിത മുകുന്ദൻ, അന്ന മരിയ, അമൽ സുരേഷ്, പ്രിൻസ് ജോൺ, ത്രയംബക രണ ദിവെ, ലിന്റോ ജോണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവസൂര്യ ഫിലിം ഹൗസ് ബാനറിൽ മുരളി ദേവസൂര്യയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ്, ആക്ഷൻ എന്നിവയും സംവിധായകൻ നിഷാദ് ഹസൻ തന്നെയാണ് നിർവഹിക്കുന്നത്. എസ് എസ് കാർത്തികേയൻ, ദിനു മോഹൻ, നിഷാദ് ഹസൻ എന്നിവർ എഴുതിയ വരികൾക്ക് വിനായക് ശരത് ചന്ദ്രൻ സംഗീതം പകരുന്നു. നൊച്ചിപ്പെട്ടി തിരുമൂർത്തി, ദിയ കരൺ ആനന്ദ് എന്നിവരാണ് ഗായകർ.അസോസിയേറ്റ് ഡയറക്ടർ-മുരളി ദേവസൂര്യ ,സ്ക്രിപ്റ്റ് അസോസിയേറ്റ്- പ്രതീക്ഷ പ്രകാശൻ,അസിസ്റ്റന്റ് ഡയറക്ടർമാർ-അമൽ സുരേഷ്, അഭിനന്ത് പി. രമേശ്,സൗണ്ട് എഫക്റ്റ്സ് ആന്റ് ഫൈനൽ മിക്സ്- കരുൺ പ്രസാദ് ,സൗണ്ട് എഞ്ചിനീയർ- ദീപക് വർഗീസ് ,ഡി.ഐ-റെജിൻ സാന്റോ മേക്കപ്പ് ചീഫ്- അഞ്ജലി നായർ,സ്റ്റിൽസ്: റഹീസ് റോബിൻസ്,പോസ്റ്റർ ഡിസൈൻ: നിഷാദ് ഹസൻ, ശ്രീജിത്ത് പുത്തൻമടം ക്രിയേറ്റീവ് സപ്പോർട്ട്: അനന്തു അശോകൻ, മിൽജോ ജോണി. കേരളത്തിൽ നടന്ന ഒരു കൊലപാതകവും തുടർന്ന് ഒരു കുട്ടിയെ കാണാതാകുന്ന സംഭവവുമാണ് ചിത്രത്തിന്റെ കഥയ്ക്ക് തുടക്കമാകുന്നത്. പിന്നീട് ഇന്ത്യയിലുടനീളം വ്യാപിക്കുന്ന അന്വേഷണത്തിലൂടെ മുന്നേറുന്ന സസ്പെൻസ്, റൊമാൻസ്, റിവഞ്ച് ത്രില്ലർ ചിത്രമാണ് ‘പഗിട കളി’. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ചിത്രം മാർച്ചിൽ പ്രദർശനത്തിനെത്തും.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks