Breaking News
സിൽവർ ലൈനിനു പകരം റാപ്പിഡ് റെയിലുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്, കേന്ദ്രത്തെ സമീപിച്ച് മുഖ്യമന്ത്രി, ഡിപിആർ തയ്യാറാക്കാനുള്ള ഫണ്ട് തേടി കത്ത് | ഇനിയും പിളരുമോ? കേരള കോൺഗ്രസിൽ തർക്കം തുടരുന്നു, ഒട്ടും അയയാതെ റോഷി; പ്രതീക്ഷയോടെ കോൺഗ്രസ് | രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് 7 വർഷം; ജീവൻ നഷ്ടമായത് 40 സൈനികർക്ക്, വീരമൃത്യു വരിച്ചവരിൽ മലയാളിയും | പ്രതിരോധം വെടിഞ്ഞ് ആക്രമണത്തിലേക്ക് മാറാൻ തയ്യാർ; ഗാസയിലെ സമാധാന പദ്ധതിക്കിടെ മുന്നറിയിപ്പുമായി ഇസ്രായേൽ സേന | ഇറാനെ ലക്ഷ്യമിട്ട് രണ്ടാം പടക്കപ്പൽ, അയച്ചത് ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ; കരാറിൽ എത്തിയില്ലെങ്കിൽ ആവശ്യം വരുമെന്ന് ട്രംപ് | ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാന മാറ്റം: സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ടനീതി; അതൃപ്തി പരസ്യമാക്കി പ്രേംകുമാർ | ശബരിമല സ്വർണ്ണക്കൊള്ള; പാളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്തിയായി, നഷ്ടമായ സ്വർണത്തിൻ്റെ അളവും കാലപ്പഴക്കവും കണ്ടെത്തണം | ഏക മകളുടെ വിയോഗത്തിലും 4 പേർക്ക് പുതു ജീവനേകി അരുണും ഷെറിനും, ആലിൻ ഷെറിന്‍റെ കരൾ സ്വീകരിക്കുന്നത് 6 മാസം പ്രായമുള്ള കുഞ്ഞ് | യാത്രക്കാരുടെ സുരക്ഷയിൽ ഗുരുതര വീഴ്ച; എയർ ഇന്ത്യയ്ക്ക് പിഴയിട്ട് ഡിജിസിഎ | യുഎഇയിൽ റമദാൻ പ്രമാണിച്ച് സ്വകാര്യ മേഖലയിൽ ജോലി സമയത്തിൽ ഇളവ്, അധിക ജോലിക്ക് ഓവർടൈം ആനുകൂല്യം | കൊച്ചി മെട്രോ ഞായറാഴ്ച മുതൽ രാത്രി 11 മണിവരെ സർവ്വീസ്, സർവ്വീസ് സമയം വർധിപ്പിച്ചു, ശിവരാത്രിക്ക് പ്രത്യേക സർവ്വീസ് | ഉമ്മൻചാണ്ടി കല്ലറയിലെ പോസ്റ്റർ വിവാദത്തിൽ നിർണായക കണ്ടെത്തൽ; എൽഡിഎഫ് ഫ്ലക്സ് വെച്ചത് മാനസിക വെല്ലുവിളിയുള്ള യുവാവ്, സിസിടിവി പരിശോധനയില്‍ തെളിഞ്ഞു | പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസ്; മോട്ടിവേഷണൽ സ്പീക്കറായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ | തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുക ചെന്നിത്തല തന്നെ, തരൂരിനും ഷാഫിക്കും സുപ്രധാന ചുമതല, തരൂർ സഹ അധ്യക്ഷൻ, ഷാഫി പ്രചാരണ സമിതി കൺവീനർ | തമിഴ്നാട്ടിലും ‘ബിഹാർ’മോഡൽ; തന്ത്രപരമായ നീക്കവുമായി സ്റ്റാലിൻ സര്‍ക്കാര്‍, സ്ത്രീകള്‍ക്ക് വമ്പൻ ആനുകൂല്യം, ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം കൈമാറി | വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് |

Cinema

ക്ലീൻ ഫൺ, വൈബ് പടം; ശുക്രൻ റിവ്യൂ

വെബ് ഡെസ്ക്
Feb. 7, 2026, 8:57 p.m.
displaying all the content detail images
    ബിബിൻ ജോർജ്, ഷൈൻ ടോം ചാക്കോ, ചന്ദുനാഥ്, എന്നിവരെ നായകരാക്കി ജി സിനിമാസിന്റെ ബാനറിൽ ജീമോൻ ജോർജ് നിർമിച്ച് ഉബൈനി സംവിധാനം ചെയ്ത സിനിമയാണ് ‘ശുക്രൻ’. ഒട്ടും ടെൻഷടിക്കാതെ രസമായി കണ്ടിരിക്കാവുന്ന സിനിമ. മൂന്നു സുഹൃത്തുക്കളുടെ ഹൃദയബന്ധത്തിന്റെ കഥ പറയുന്ന സിനിമ ഒരു ഫൺ ഫാമിലി എന്റർടെയ്നർ ഗണത്തിൽ പെടുത്താവുന്ന ഒന്നാണ്. സ്കൂൾ കാലം മുതലെ കൂട്ടാണ് നന്ദുവും അരുണും മണവാളൻ എന്നു വിളിക്കുന്ന മനോജും. നന്ദുവിന്റെ ജാതകപ്രകാരം ചെയ്യാത്ത തെറ്റിനു പോലും പഴി കേൾക്കേണ്ടി വരും. അതുകൊണ്ട് ചെറുപ്പം മുതലെ എല്ലാ വള്ളിക്കേസുകളും സ്വന്തം തലയിൽ ചുമക്കാനാണ് നന്ദുവിന്റെ വിധി. ചെയ്യാത്ത തെറ്റിന്റെ പേരിൽ ഇഷ്ടം തോന്നിയ പെൺകുട്ടിയുടെ മുന്നിൽ പോലും നന്ദുവിന് നാണം കെടേണ്ടി വരുന്നു. മുതിർന്നപ്പോഴും ഇതേ തലവിധി പിന്തുടർന്ന നന്ദുവിന്റെ കരുത്ത് സുഹൃത്തുക്കളും കുടുംബവുമാണ്. പക്ഷേ, ദുർവിധി പോലെ പിന്തുടരുന്ന യോഗം നന്ദുവിനെ വീണ്ടുമൊരു കുരുക്കിൽ കൊണ്ടെത്തിക്കുന്നു. അതിൽ നിന്ന് പുറത്തു കടക്കാൻ നന്ദു നടത്തുന്ന ശ്രമങ്ങളാണ് സിനിമയെ മുൻപോട്ടു കൊണ്ടുപോകുന്നത്. ക്ലീൻ തമാശകളാണ് സിനിമയുടെ പ്രധാന പ്ലസ് പോയിന്റ്. സ്ഥാനാർത്തി ശ്രീക്കുട്ടൻ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ രണ്ട് കുട്ടിത്താരങ്ങളാണ് ഫ്ലാഷ്ബാക്ക് സീനുകളെ മനോഹരമാക്കുന്നത്. അവരുടെ സ്വാഗും നിഷ്കളങ്കതയും നല്ലൊരു ഫ്രഷ് തുടക്കം ചിത്രത്തിനു സമ്മാനിക്കുന്നു. പിന്നീട് കളം നിറയുന്നത് ബിബിൻ ജോർജും ചന്ദുനാഥുമാണ്. ഇവർക്കൊപ്പം ഗംഭീര റോളിലാണ് കോട്ടയം നസീറും അസീസ് നെടുമങ്ങാടും എത്തുന്നത്. കോട്ടയം നസീർ അവതരിപ്പിച്ച ആശാൻ എന്ന ലോറി ഡ്രൈവർ എന്ന കഥാപാത്രത്തോട് പ്രേക്ഷകർക്ക് ഒരു ഇഷ്ടം തോന്നും. സിനിമയിൽ പ്രേക്ഷകരുടെ കണ്ണു നിറയിക്കുന്നതും ഈ കഥാപാത്രമാണ്. അസീസ് നെടുമങ്ങാടിന്റെ രസകരമായ മാസ് അവതാർ ഈ സിനിമയിൽ കാണാം. കയ്യടക്കത്തോടെ അസീസ് ആ കഥാപാത്രത്തെ സ്ക്രീനിൽ അവതരിപ്പിച്ചിട്ടുമുണ്ട്. ബിബിനും ചന്ദുനാഥും അവരുടെ സ്വാഭാവികമായ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടുന്നു. ആദിയ പ്രസാദാണ് ചിത്രത്തിൽ നായിക. ക്ലീഷെ സങ്കൽപങ്ങളെ പൊളിക്കുന്നുണ്ട് ആദിയ അവതരിപ്പിച്ച ഗായത്രി. പൊലീസ് വേഷത്തിലെത്തുന്ന ഷൈൻ ടോം ചാക്കോയുടെ കോമഡി ടൈമിങ്ങും രസകരമായി വന്നിട്ടുണ്ട്. പാട്ടും സ്റ്റണ്ടും കോമഡിയും ഇമോഷനൽ രംഗങ്ങളും എല്ലാമുള്ള പഴയകാല സിനിമകളുടെ ശൈലിയിലാണ് ചിത്രത്തിന്റെ മേക്കിങ് എങ്കിലും കഥയും കഥാപാത്രങ്ങളും തികച്ചും പുതിയ കാലത്തിന്റെ വൈബുള്ളവയാണ്. ശുക്രന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് രാഹുൽ കല്യാണാണ്. സിനിമയുടെ അവസാനം വരെ സസ്പെൻസ് നിലനിറുത്താൻ തിരക്കഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട്. അതു നൽകുന്ന ചിരിയാണ് തിയറ്ററിൽ നിന്നിറങ്ങുമ്പോൾ പ്രേക്ഷകർക്കൊപ്പം പോരുക. മെൽബിൻ കുരിശിങ്കൽ ആണ് ക്യാമറ. സിനിമയോടു നീതി പുലർത്തുന്ന ദൃശ്യങ്ങളാണ് മെൽബിൻ ഒരുക്കിയിരിക്കുന്നത്. സുനീഷ് സെബാസ്റ്റ്യനാണ് എഡിറ്റർ. സ്റ്റിൽജു അർജുൻ ഒരുക്കിയ പാട്ടുകളും പശ്ചാത്തലസംഗീതവും സിനിമയുടെ മൂഡിന് അനുയോജ്യമായിരുന്നു. ചുരുക്കത്തിൽ, ടെൻഷനടിക്കാതെ ചുമ്മാ രസിച്ചിരുന്നു കാണാവുന്ന ക്ലീൻ ഫൺ ഫാമിലി എന്റർടെയ്നർ ആണ് ഉബൈനി ഒരുക്കിയിരിക്കുന്ന ‘ശുക്രൻ’.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks