Breaking News
വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ്; പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർക്കെതിരെ കേസ് | സ്പോൺസർഷിപ്പ് തുക കൈമാറി അദാനി ഗ്രൂപ്പ്, ആഗോള അയ്യപ്പ സംഗമത്തിന് ഇതുവരെ കിട്ടിയത് 4 കോടി | പകര ചുങ്കം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ ആഞ്ഞടിച്ച് ട്രംപ് | മൂന്നാറിൽ ഉൾപ്പെടെ അൾട്രാവയലറ്റ് സൂചിക കൂടുതൽ, നാലിടത്ത് ഓറഞ്ച് അലർട്ട്; അതീവ ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി | 1,08,000 ലിറ്റര്‍ 'മിന്നല്‍ മാജിക്' മേനോന്‍ പാറയില്‍ നിന്ന് | സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രതിഷേധ മുന്നറിയിപ്പ് തള്ളി, ഡ്യൂട്ടിയിൽ വെറും 3 പൊലീസുകാർ; വീണ ജോർജിന്റെ വീടിന് മുന്നിലെ പ്രതിഷേധത്തിൽ ഗുരുതര വീഴ്ച്ച | മെഡിക്കൽ കോളേജിൽ പ്രസവത്തിന് എത്തിയ‌ ഡോക്ടറോട് വനിതാ ഡോക്ടർ മോശമായി പെരുമാറി; മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകി | വണ്ടാനം ചികിത്സാപ്പിഴവിൽ കേസെടുത്ത് പൊലീസ്; ഡോ. ലളിതാംബികയെ പ്രതി ചേർത്തു, മനുഷ്യജീവന് അപകടകരമാം വിധം പ്രവർത്തിച്ചെന്ന് എഫ്ഐആർ | മന്ത്രിയുടെ വീട്ടിൽ ചാടിക്കയറി റീത്ത് വച്ചത് ​ഗൗരവകരമെന്ന് മന്ത്രി വി ശിവൻകുട്ടി; 'യൂത്ത് കോൺഗ്രസിന്റെ വിരട്ട് ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്' |

Business

സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്

വെബ് ഡെസ്ക്
Feb. 4, 2026, 12:30 p.m.
displaying all the content detail images
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഇന്ന് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്ക് പ്രകാരം ഒറ്റയടിക്ക് 22 കാരറ്റ് സ്വർണം പവന് 4840 രൂപയാണ് കൂടിയത്. ഇന്നത്തെ സ്വർണവില ഇങ്ങനെ : 22 ഗ്രാം സ്വർണം ഒരു ഗ്രാമിന് 14,715 രൂപ. ഒരു പവന് 1,17,720 രൂപ.സംസ്ഥാനത്ത് സ്വർണവിലയിലെ റെക്കോർഡ് ഉയരം ജനുവരി 29നാണ് രേഖപ്പെടുത്തിയത്. അന്ന് 1.31 ലക്ഷം കടന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ ഉയരത്തിലെത്തിയിരുന്നു. എന്നാൽ കുറഞ്ഞ് വിലയ്ക്ക് സ്വർണം വാങ്ങിയ നിക്ഷേപകർ ഈ ഘട്ടത്തിൽ സ്വർണം വിറ്റ് പരമാവധി ലാഭമുണ്ടാക്കാൻ ശ്രമിച്ചതോടെയാണ് സ്വർണവില താഴേക്ക് പോയത്. പിന്നീട് വില താഴ്ന്നതോടെ നിക്ഷേപകർ വീണ്ടും സ്വർണം വാങ്ങി. ഇതോടെ സ്വർണവില ഉയരുകയും ഒരു വിഭാഗം വീണ്ടും സ്വർണം വിൽക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്വർണവിലയിൽ ഈ ചാഞ്ചാട്ടം ദൃശ്യമായിരുന്നു. നിക്ഷേപകർ പരമാവധി ലാഭമെന്ന ലക്ഷ്യത്തോടെ ഇടപെടുന്നതാണ് ഇപ്പോൾ സ്വർണവിലയിൽ അടിക്കടി ഏറ്റക്കുറച്ചിലുണ്ടാകാൻ കാരണം.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks