വെബ് ഡെസ്ക്
March 26, 2025, 12:48 p.m.
    കാർഷികമേഖലയിലെ വിനോദസഞ്ചാര സാധ്യതകള്‍ വികസിപ്പിക്കാനും കര്‍ഷകര്‍ക്ക് അധിക വരുമാനത്തിനുള്ള മാര്‍ഗമായി ഉപയോഗപ്പെടുത്താനും ഒരു പദ്ധതി, കേരള അഗ്രി ടൂറിസം നെറ്റ്‌വർക്ക്. ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിർദേശാനുസരണം രണ്ടു വർഷം മുന്‍പ് ആരംഭിച്ച ഈ പദ്ധതി കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയാണു നടപ്പാക്കുന്നത്.
   
കേരളത്തിലെത്തുന്ന ആയിരക്കണക്കിന് വിദേശ ടൂറിസ്റ്റുകളും ഒരു ലക്ഷത്തിലധികം ആഭ്യന്തര സഞ്ചാരികളുമാണ് ഓരോ വർഷവും സംസ്ഥാനത്തെ ഫാം ടൂറിസം കേന്ദ്രങ്ങള്‍ സന്ദർശിക്കുന്നത്.ഫാം ടൂറിസമെന്നാല്‍ കൃഷിയിടങ്ങളില്‍നിന്നു കൃഷി ഒഴിവാക്കി ടുറിസ്റ്റുകള്‍ക്കു സുഖകരമായ താമസവും രുചിവൈവിധ്യമുള്ള ഭക്ഷണവും നല്‍കുന്ന കേവലം അക്കോമഡേഷൻ യൂണിറ്റുകള്‍ എന്നൊരു ധാരണയുണ്ട് പല സംരംഭകര്‍ക്കും. എന്നാല്‍ സുഖസൗകര്യങ്ങളെക്കാള്‍ കൃഷിയനുഭവങ്ങളാണ് സന്ദര്‍ശകര്‍ക്കു വേണ്ടത്. അതാണ് കേരള അഗ്രി ടൂറിസം നെറ്റ്‌വർക്കിലൂടെ ഞങ്ങൾ സംരംഭകരെ പഠിപ്പിക്കാൻ ശ്രമിക്കുന്നതും. ഞങ്ങള്‍ പരിശീലനം നല്‍കിയ സംരംഭകരുടെ 543 യൂണിറ്റുകൾ ഇപ്പോൾ കേരളത്തിൽ പ്രവർത്തിച്ചുവരുന്നു.