വേടനെ പരിചയപ്പെട്ടതു മുതല്‍ രണ്ടു വര്‍ഷത്തോളം നീണ്ട ബന്ധത്തിലെ കാര്യങ്ങളാണ് തൃക്കാക്കര പൊലീസിനു നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി 31,000 രൂപ വേടന് നല്‍കിയിട്ടുണ്ടെന്നും 8,500 രൂപയുടെ ട്രെയിന്‍ ടിക്കറ്റ് എടുത്തു നല്‍കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ആല്‍ബം നിര്‍മിക്കുന്നതിലേക്കും പണം നല്‍കിയതായും മൊഴിയില്‍ പറയുന്നു.
    പ്രാഥമികാന്വേഷണങ്ങള്‍ക്കു ശേഷം കുടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. വേടനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയതായും ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉളളതായും ബാങ്ക് ഇടപാട് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ വേടന്റെ സുഹൃത്തക്കളെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു