വെബ് ഡെസ്ക് 8 hours, 39 minutes
കോഴിക്കോട്: സമയക്രമം പാലിക്കുന്നതിനെ ചൊല്ലി ബസ് ജീവനക്കാര്‍ തമ്മില്‍ നടുറോഡില്‍ കയ്യാങ്കളി. ഒരു ബസ്സിന്‍റെ ചില്ല് തകര്‍ത്തതിനെ തുടര്‍ന്ന് ഡ്രൈവര്‍ക്കും യാത്രക്കാരിക്കും പരിക്കേറ്റു. കോഴിക്കോട് രണ്ടാം ഗേറ്റ് ബസ് സ്‌റ്റോപ്പിന് സമീപത്തുവെച്ചാണ് ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.നഗരത്തില്‍ നിന്നും ചേവായൂര്‍, ചേവരമ്പലം ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന കടുപ്പയില്‍, മനിര്‍ഷ എന്നീ ബസ്സുകളിലെ ജീവനക്കാർ തമ്മിലായിരുന്നു സംഘർഷം. ഇരു ബസ്സുകളും സിവില്‍ സ്റ്റേഷന്‍ ബസ് സ്റ്റോപ്പില്‍ ഒരേ സമയം എത്തിയതു മുതലാണ് അനിഷ്ട സംഭവങ്ങള്‍ ആരംഭിച്ചത്. പിന്നീട് രണ്ടാം ഗേറ്റിന് സമീപത്ത് എത്തിയപ്പോള്‍ കടുപ്പയില്‍ ബസ്സിലെ ഡ്രൈവര്‍, മനിര്‍ഷാ ബസ്സിന്റെ മുന്‍വശത്തെ ചില്ല് ഹോളോബ്രിക്‌സ് ഉപയോഗിച്ച് ഇടിച്ച് തകര്‍ത്തു. പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരിയെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ്സുകള്‍ കസ്റ്റഡിയിലെടുത്ത ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.